ad
Deshabhimani

മാലിന്യസംസ്‌കരണം

പരിശീലനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2026, 12:05 AM | 1 min read

പത്തനംതിട്ട​
സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടം പ്രാദേശിക തലത്തില്‍ കാര്യക്ഷമമായി നടപ്പാക്കാൻ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് പ്രത്യേക പരിശീലനം നടത്തി. ജില്ലാ ശുചിത്വ മിഷൻ നേതൃത്വത്തിൽ ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ കെ എം വിനീത് നേതൃത്വം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡയറക്ടര്‍ പി രാജേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈജു വര്‍ഗീസ്, ജൂനിയര്‍ സൂപ്രണ്ട് വി എസ് സതീശന്‍, എഡിഎംസി ജി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
പുതിയ നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടി സ്വീകരിക്കാനും സെക്രട്ടറിമാര്‍ക്ക് നിർദേശം നല്‍കി. പുതിയ മാനദണ്ഡം പ്രകാരം ദിവസേനെ 100 കിലോഗ്രാമില്‍ കൂടുതല്‍ ഖരമാലിന്യം ഉല്‍പാദിപ്പിക്കുന്നവര്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ നിര്‍മാണ വിസ്തീര്‍ണമുള്ളവര്‍, പ്രതിദിനം 40,000 ലിറ്ററിലധികം ജലഉപഭോഗമുള്ള സ്ഥാപനങ്ങള്‍ എന്നിവരെ "ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍' പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. പുതിയതായി ആരംഭിക്കുന്ന ഇത്തരം യൂണിറ്റുകള്‍ ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ കമ്പോസ്‌റ്റിങ്‌, ബയോമെഥനേഷന്‍ തുടങ്ങിയ അംഗീകൃത സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. വിവരങ്ങള്‍ക്ക് : 98951 22952, 7025784990.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home