ad
Deshabhimani

മന്നം ട്രോഫി ഏറ്റുവാങ്ങി മേലുകരയും കൊറ്റാത്തൂരും

Photo
avatar
ജി സതീശൻ

Published on Aug 31, 2026, 12:05 AM | 1 min read

കോഴഞ്ചേരി

പമ്പയുടെ ഓളപ്പരപ്പിൽ വിസ്മയങ്ങൾ തീർത്ത മത്സരവള്ളംകളിയിൽ എ ബാച്ചിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതകോടി പള്ളിയാടവും മന്നം ട്രോഫി കരസ്ഥമാക്കി. എൻഎസ്‌എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അജിത് കുമാർ ട്രോഫികൾ വിതരണം ചെയ്തു. എ ബാച്ച് ഫൈനൽ മത്സരത്തിൽ രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ യഥാക്രമം കോയിപ്രം, ഇടശ്ശേരിമലകിഴക്ക്, മല്ലപ്പുഴശേരി എന്നീ പള്ളിയോടങ്ങളും നേടി. ബി ബാച്ചിൽ യഥാക്രമം വൻന്മഴി,തോട്ടപ്പുഴശ്ശേരി,മംഗലം എനി പള്ളിയോടങ്ങൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി.

ഇരുവിഭാഗത്തിലും രണ്ടാം സ്ഥാനം നേടിയ കോയിപ്രവും, വൻമഴിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പോൺസർ ചെയ്ത ട്രോഫിയും മൂന്നാം സ്ഥാനക്കാരായ ഇടശ്ശേരി മലയക്കും തോട്ടപ്പുഴശ്ശേരിയ്‌ക്കും ഉത്രാടം തിരുനാൾ ഫൗണ്ടേഷൻ സംഭാവന ചെയ്ത ട്രോഫിയും വിതരണം ചെയ്തു. ഏറ്റവും നല്ല രീതിയിൽ പാടിത്തുഴഞ്ഞെത്തിയ പള്ളിയോടത്തിനുള്ള ആർ ശങ്കർ മെമ്മോറിയൽ ട്രോഫി ചെന്നിത്തലച്ചുണ്ടന് ലഭിച്ചു. എസ്എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ മോഹൻ ബാബു ട്രോഫി വിതരണം ചെയ്തു. ഏറ്റവും മനോഹരമായി പാടിത്തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾക്ക് ആറൻമുള പഞ്ചായത്തും ഈ വർഷം മുതൽ ട്രോഫി ഏർപ്പെടുത്തിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home