ഇത് "ജീവന്റെ ഉറപ്പ് '

കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് നിർമിച്ച മേൽപ്പാലത്തിലൂടെ ഇറങ്ങിവരുന്ന കുട്ടികൾ
ജി സതീശൻ
Published on Mar 29, 2026, 12:16 AM | 1 min read
കലഞ്ഞൂർ
പാഞ്ഞുവരുന്ന വാഹനങ്ങളെ ഭയക്കാതെ സ്കൂളിലെത്താമെന്ന വിശ്വാസം വിദ്യാർഥികൾക്കും തങ്ങളുടെ മക്കൾ സുരക്ഷിതരാണെന്ന ഉറപ്പ് രക്ഷിതാക്കൾക്കും നൽകിയൊരു മേൽപ്പാലമുണ്ട് നമ്മുടെ ജില്ലയിൽ. പുനലൂർ–മൂവാറ്റുപുഴ മലയോര ഹൈവേയിൽ കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് നിർമിച്ച മേൽപ്പാലമാണ് നൂറുകണക്കിനുപേർക്ക് "ജീവന്റെ ഉറപ്പാ'യത്.
ദീർഘദൂര യാത്രയ്ക്ക് എംസി റോഡ് ഉപയോഗിച്ചവരും മലയോര പാതയെ ആശ്രയിച്ച് തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും കൂടി. ഇതോടെ കലഞ്ഞൂർ അടക്കമുള്ള മേഖലകളിൽ അപകടനിരക്കും വർധിച്ചു. റോഡ് മുറിച്ചുകടന്ന് സുരക്ഷിതമായി സ്കൂളിലെത്തുക പ്രധാന പ്രശ്നമാവുകയും ചെയ്തു. തുടർന്ന് കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് മേൽപ്പാലം നിർമിച്ചത്. റോഡിന്റെ മറുവശത്തുനിന്ന് സ്കൂളിനകത്തേക്ക് പ്രവേശിക്കാനാകും വിധമാണ് നിർമാണം. സ്കൂൾ കോമ്പൗണ്ടിൽനിന്ന് മേൽപ്പാലത്തിലൂടെ കയറിയിറങ്ങിയാൽ സംസ്ഥാന ഹൈവേയിലെ നടപ്പാതയിലെത്താം.
ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണ് കലഞ്ഞൂർ ഗവ. എച്ച്‌എസ്‌എസ്. ഇത്തരത്തിൽ സ്കൂളിൽനിന്ന് റോഡ് നടപ്പാതയിലേക്ക് നേരിട്ട് മേൽപ്പാലമുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം ജില്ലയിലില്ല. മേൽപ്പാലം കൊണ്ട് വിദ്യാർഥികൾക്കുണ്ടായ ഗുണങ്ങൾ അവർ തന്നെ പങ്കുവയ്ക്കുന്നു.









0 comments