ad
Deshabhimani

സ്‌മാർട്ട്‌ അങ്കണവാടിക്ക്‌ കല്ലിട്ടു

Photo
വെബ് ഡെസ്ക്

Published on Sep 05, 2025, 12:05 AM | 1 min read


പത്തനംതിട്ട

മയിലാടുംപാറ കോട്ടക്കുഴിയിലെ 84–ാം നമ്പർ സ്‌മാർട്ട് അങ്കണവാടി കെട്ടിടത്തിന്‌ മന്ത്രി വീണാ ജോർജ് കല്ലിട്ടു. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി.

31.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമാണം. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി, ക‍ൗൺസിലർ ലാലി രാജു, സെക്രട്ടറി എം മുംതാസ്, കുന്പഴ എസ്‌സിബി പ്രസിഡന്റ് പി വി അശോക്‌കുമാർ, ഡയറക്ടർ ഓമനക്കുട്ടൻ, ശാലിനി സജീവ്, വി മുരളീധരൻ, ജില്ലാ പ്രോഗ്രാം ഓഫീസർ നീതു, ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്‌ട്‌ ഓഫീസർ അജിത്ത്, ഐസിഡിഎസ് സൂപ്പർവൈസർ നിഷ ആനി ജോസഫ്, സന്തോഷ്, ജിതേഷ് എന്നിവർ സംസാരിച്ചു. അങ്കണവാടി കെട്ടിടത്തിന്‌ ഭൂമി നൽകിയ പുതുവേലിൽ ജയകുമാറിനെ അനുമോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home