ad
Deshabhimani

ജില്ലയിൽ പത്താംക്ലാസുവരെ 70,852 വിദ്യാർഥികൾ

മുൻവർഷത്തേക്കാൾ 4103 കുറഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അശ്വതി ജയശ്രീ

Published on Jun 14, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിലെ സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ ഇ‍ൗ അധ്യയനവർഷമെത്തിയത്‌ ആകെ 70,852 വിദ്യാർഥികൾ. ആറാം പ്രവൃത്തിദിനത്തിൽ സ്കൂളിലെത്തിയ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയതാണ്‌ കണക്ക്‌. 4762 വിദ്യാർഥികളാണ്‌ ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത്‌.

മുൻ അധ്യയനവർഷത്തേക്കാൾ 4103 വിദ്യാർഥികളുടെ കുറവാണ്‌ ഇത്തവണ ജില്ലയിൽ രേഖപ്പെടുത്തിയത്‌. 2025–26 അധ്യയന വർഷം 74,955 കുട്ടികളാണ്‌ ജില്ലയിലുണ്ടായിരുന്നത്‌. ഇതാണ്‌ ഇത്തവണ 70,852 ആയി കുറഞ്ഞത്‌. സർക്കാർ സ്കൂളുകളിൽ 1628 പേരുടെയും എയ്‌ഡഡ്‌ സ്കൂളുകളിൽ -2267 പേരുടെയും അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ -208 പേരുടെയും അടക്കമാണ്‌ 4103ന്റെ കുറവ്‌. ആകെ കുട്ടികളുടെ എണ്ണത്തിലും ഒന്നാംക്ലാസിൽ പുതുതായി പ്രവേശനം നേടിയവരുടെ എണ്ണത്തിലും ജില്ലയാണ്‌ എറ്റവും പിന്നിൽ.

ഒന്നാംക്ലാസിൽ പ്രവേശനം നേടിയവർ

വിഭാഗം ആൺ പെൺ ആകെ

സർക്കാർ 992 1010 2002

എയ്‌ഡഡ്‌ 993 899 1892

അൺ എയ്‌ഡഡ്‌ 497 371 868

ആകെ 2482 2280 4762

ആകെ വിദ്യാർഥികൾ

വിഭാഗം ആൺ പെൺ ആകെ

സർക്കാർ 8899 8600 17,499

എയ്‌ഡഡ്‌ 23935 22610 46545

അൺ എയ്‌ഡഡ്‌ 3472 3336 6808

ആകെ 36,306 34,546 70,852




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home