ad
Deshabhimani

പുതുക്കട മണക്കയം റോഡ് നിർമാണം ഉദ്ഘാടനം ചെയ്‌തു

Photo
വെബ് ഡെസ്ക്

Published on Mar 05, 2026, 12:05 AM | 1 min read

​റാന്നി

പുതുക്കട - മണക്കയം റോഡിന്റെ ഒന്നാം ഘട്ടം നിർമാണ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ബജറ്റിൽ ഉൾപ്പെടുത്തി 1.20 കോടി രൂപയാണ് ഒന്നാംഘട്ടത്തിൽ റോഡിന്റെ പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി 3.23 കോടി രൂപയാണ് ഉൾപ്പെടുത്തിയത്. മൂന്നാം തവണ ഒരു കോടി രൂപ കൂടി റോഡ് പൂർത്തീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. റോഡ് ബിഎംബിസി നിലവാരത്തിലാണ് പുനരുദ്ധരിക്കുക. വാർഡ് മെമ്പർ കെ ടി സജി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മധു, മെമ്പർമാരായ പി കെ അനിൽകുമാർ, നീന സുരേഷ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി, പി എം ഷാജി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home