തിരുവല്ല - – മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ് വികസനം അട്ടിമറിക്കാൻ നീക്കം

മല്ലപ്പള്ളി
തിരുവല്ല - മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡ് വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അരോപിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് സ്ഥലമെടുപ്പിനായി നിയോഗിച്ച സ്പെഷ്യൽ തഹസിൽദാരെ സ്ഥലം മാറ്റിയത്. സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ തഹസിൽദാരെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. നടപടികൾക്ക് താമസം നേരിട്ടപ്പോൾ 40 എം എം ടാറിങ്ങ് നടത്തുന്നതിന് പണം അനുവദിച്ച് ടെൻഡർ ചെയ്തിട്ടുള്ളതാണ്, ഈ സാഹചര്യത്തിൽ പുതിയ ബജറ്റിൽ റോഡ് നിർമാണത്തിന് 10 കോടി നിർദ്ദേശിക്കുകയും 100 രൂപ ടോക്കൺ അനുവദിച്ചിട്ടുമുള്ളത്. റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിനുള്ള പദ്ധതിയെ അട്ടിമറിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.










0 comments