വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം

കൂടൽ
വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ– ടാക്‌സി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തിങ്കളാഴ്ച തുടക്കമായി. യൂണിയൻ ജില്ലാ സെക്രട്ടറി പി ആർ പ്രസാദ് ക്യാപ്‌ടനായ ജാഥ കൊടുമൺ ഏരിയയിലെ കൂടലിൽ സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. തുടർച്ചയായി ഇന്ധനവില കൂട്ടുന്ന സാഹചര്യത്തിൽ യാത്രാക്കൂലി വർധിപ്പിക്കണമെന്നും മോട്ടോർ നയം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് 21ന് സെക്രട്ടറിയറ്റിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായാണ് ജാഥ. ഉദ്ഘാടന യോഗത്തിൽ കൂടൽ ഷാജി അധ്യക്ഷനായി. ജില്ലാ വൈസ് ചെയർമാൻ കെഅനിൻ കുമാർ, മാനേജർ കെ കെ സുരേന്ദ്രൻ, ജാഥാ അംഗം ഇ കെ ബേബി, യൂണിയൻ കൊടുമൺ ഏരിയ സെക്രട്ടറി എസ് രാജേഷ്, കെ കെ അശോക്, ആർ അശോക്, കെ സുജിത്, ആർ രാജേഷ്. എസ് രഘു, അഡ്വ. ആർ ബി രാജീവ് കുമാർ എന്നിവരും സംസാരിച്ചു.
ആദ്യദിനം പുല്ലാട് ജങ്‌ഷനിൽ ജാഥ സമാപിച്ചു. ചൊവ്വ രാവിലെ ജാഥ ഇലവുംതിട്ടയിൽനിന്ന് ആരംഭിച്ച് വൈകിട്ട് കോന്നിയിൽ സമാപിക്കും. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്യും.










0 comments