Deshabhimani

ജില്ലയിൽ പെയ്‌തത്‌ കനത്ത മഴ

Photo
വെബ് ഡെസ്ക്

Published on Oct 02, 2026, 12:05 AM | 1 min read

പത്തനംതിട്ട

വ്യാഴാഴ്ച ഓറഞ്ച്‌ അലർട്ടായിരുന്ന ജില്ലയിൽ ഉച്ചയ്ക്കുശേഷം പെയ്തത്‌ കനത്ത മഴ. ഒപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. ശക്തമായി പെയ്ത മഴ വിവിധയിടങ്ങളിൽ രണ്ടുമണിക്കൂറോളം നീണ്ടു.

വെള്ളിയാഴ്ച പ്രത്യേക അലർട്ടുകളില്ല. സംസ്ഥാനത്ത്‌ കാലവർഷം അതിന്റെ അവസാനഘട്ടത്തിലാണ്‌. ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30വരെ ജില്ലയിൽ 1384 മില്ലീമീറ്റർ മഴയാണ്‌ പെയ്തത്‌. ഇക്കാലയളവിൽ 1572 മില്ലീമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്‌. ഏകദേശം 15നുശേഷം തുലാവർഷം എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. സാധാരണയോ അതിൽ കൂടുതലോ മഴ സാധ്യതയുണ്ട്‌. അതേസമയം ഒക്‌ടോബറിൽ പകൽ താപനില സാധാരണയിൽ കൂടുമെന്നും വിദഗ്ധർ പറയുന്നു.

​

​

മൂഴിയാർ–ഗവി പാത അടച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂഴിയാർ–ഗവി പാതയിൽ ഗതാഗതം നിരോധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി. മഴ ശക്തിപ്പെട്ടാൽ പാതയിലെ ചോരക്കനി/വാൽവ്‌ ഹ‍ൗസ്‌ ഭാഗത്ത്‌ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലാണ്‌ നിയന്ത്രണം. ആഗസ്ത്‌ ആദ്യവാരമുണ്ടായ മഴയിൽ പെൻസ്‌റ്റോക്ക്‌ പൈപ്പ്‌ ലൈനുസമീപം വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി റോഡ്‌ ഗതാഗതം താറുമാറായിരുന്നു. ഒരു മാസത്തിലധികം സമയമെടുത്താണ്‌ ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്‌. ഗവി നിവാസികൾക്ക്‌ അക്കാലയളവിൽ പത്തനംതിട്ടയിലെത്താൻ ഇടുക്കി ജില്ല വഴി വരേണ്ട സാഹചര്യമായിരുന്നു. നിലവിൽ പാത അടയ്ക്കുന്നതോടെ ഇതേ പ്രതിസന്ധി ഉടലെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home