കാലവര്‍ഷം
ജില്ലയിൽ ജാഗ്രതാ നിർദേശം

പത്തനംതിട്ട
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശവുമായി ജില്ലാ ഭരണകേന്ദ്രം അധികൃതർ. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കണം. ആവശ്യമെങ്കിൽ പരമാവധി പകല്‍ സമയത്തുതന്നെ അങ്ങോട്ട് മാറി താമസിക്കണം. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാമെന്നും നിർദേശത്തിലുണ്ട്.
ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലേും ബന്ധപ്പെടാം.
അനുസരിക്കാം
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കരുത്
നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ അരുത്
അത്യാവശ്യമല്ലാത്ത യാത്ര പൂര്‍ണമായും ഒഴിവാക്കുക
വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണം
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ ജാഗ്രത പാലിക്കണം
ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്
ജില്ല, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കലക്ടറേറ്റ്- –0468 2322515, 1077
കോഴഞ്ചേരി–- 0468 2222221
മല്ലപ്പള്ളി-– 0469 2682293
അടൂര്‍– 04734 224826
റാന്നി- –04735 227442
തിരുവല്ല–- 0469 2601303
കോന്നി–- 0468 2240087










0 comments