ad
Deshabhimani

മതിലിടിഞ്ഞു വീണു

വയോധികൻ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

Photo

തിരുവല്ല കുറ്റപ്പുഴ മാടമുക്കിൽ മതിലിടിഞ്ഞുവീണപ്പോൾ

വെബ് ഡെസ്ക്

Published on Jun 06, 2026, 12:05 AM | 1 min read

തിരുവല്ല

കനത്ത മഴയിൽ റോഡിലേക്ക് മതിലിടിഞ്ഞുവീണു. വയോധികൻ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌. തിരുവല്ല കുറ്റപ്പുഴ മാടമുക്കിൽ വ്യാഴം വൈകിട്ട് ഏഴിനാണ്‌ അപകടം. വഴിയാത്രികൻ അനിയനാണ്‌ അത്‌ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ തൊട്ടുമുമ്പിൽ കരിങ്കൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ദിവസേന നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന ഇടവഴിയരികെ മതിലാണിത്‌. ഇത്‌ ബലപ്പെടുത്തണമെന്ന് നാട്ടുകാരുടെ ആവശ്യം ഉടമ നിഷേധിച്ചതായും ആരോപണമുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home