ad
Deshabhimani

ഇന്ന്‌ മഞ്ഞ, നാളെ ഓറഞ്ച്‌ അലർട്ട്‌

ശക്തമായി തുലാവർഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Oct 21, 2025, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിൽ തുലാവർഷം ശക്തമാകുന്നു. മഴയ്ക്കൊപ്പമുള്ള ഇടിയും കാറ്റുമാണ്‌ തുലാവർഷത്തെ ശക്തിപ്പെടുത്തുന്നത്‌. വരുന്ന മൂന്ന്‌ ദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴയാണ്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ പ്രവചിച്ചിരിക്കുന്നത്‌. ബുധൻ ഓറഞ്ച്‌ അലർട്ടും ചൊവ്വയും വ്യാഴവും മഞ്ഞ അലർട്ടുമാണ്‌ പ്രഖ്യാപിച്ചത്‌. ബുധനാഴ്ച അതിശക്തമഴ പെയ്യാനുള്ള സാധ്യതയുണ്ട്‌. കേരളത്തിന് കിഴക്ക് മേഘരൂപീകരണം തുടങ്ങിയതും മഴയെ ശക്തമാക്കും.

അറബികടലിലുള്ള ന്യുനമർദ്ദം തീവ്രന്യുനമർദമായി ശക്തി പ്രാപിക്കുകയും ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി ചൊവ്വയോടെ ന്യുനമർദമാകുകയും ചെയ്യും. നിലവിൽ ഉച്ചക്ക് ശേഷമുള്ള ഇടിമിന്നലോടുകൂടിയ പെട്ടെന്നുണ്ടാകുന്ന ശക്തമായ മഴ ഒരാഴ്ചയോളം തുടരും. മണിക്കൂറിൽ 30 മുതൽ 40കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുമുണ്ടാകും.

അപകടകരം ഇടിമിന്നൽ

– തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്‌

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക

– ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും നിൽക്കരുത്‌

– വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്

– ഇടിമിന്നൽ സമയം കുളിക്കുന്നത്‌ ഒഴിവാക്കുക

– ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്‌

– വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home