ad
Deshabhimani

വേനൽമഴ ശക്തം; ഇന്നും മഞ്ഞ അലർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 03, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ വേനൽ മഴ. ഞായറാഴ്ചയും മഞ്ഞ അലർട്ടാണ്‌. മഴ ശക്തമായതോടെ അന്തരീക്ഷ താപനിലയിൽ വൈകിട്ടോടെ വ്യത്യാസമുണ്ടായി. ജില്ലയിൽ ശനിയും മഞ്ഞ അലർട്ടായിരുന്നു. അതിശക്തവും അപകടകരവുമായ ഇടിമിന്നലിനൊപ്പമാണ്‌ മഴ പെയ്തത്‌.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച്‌ വെതർ ഫോർകാസ്റ്റിങ്ങിന്റെയും പ്രാഥമിക പ്രവചനം പ്രകാരം മെയ് അവസാന വാരം മഴയിൽ വർധനവുണ്ടാകും. അതോടൊപ്പം കാലവർഷ കാറ്റിന്റെയും സൂചന നൽകുന്നു.

​കോന്നിയിൽ യുവി സൂചിക കുറയുന്നില്ല

പകൽ ഒന്നുവരെ കോന്നിയിൽ രേഖപ്പെടുത്തിയത്‌ ഉയർന്ന അൾട്രാവയലറ്റ് സൂചിക. ഓറഞ്ച്‌ അലർട്ടായ എട്ടിലാണ്‌ നിലവിലെ യുവി സൂചിക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home