ad
Deshabhimani

പിഎസ്‌സി പ്രായപരിധി 40 ആക്കിയ സർക്കാർ തീരുമാനം

പുതിയ പ്രതീക്ഷയിൽ ഉദ്യോഗാർഥികൾ

Photo
വെബ് ഡെസ്ക്

Published on Feb 26, 2026, 12:05 AM | 1 min read

പത്തനംതിട്ട

സർക്കാർ ജോലിയെന്ന പ്രതീക്ഷയറ്റ ലക്ഷക്കണക്കിന്‌ ഉദ്യോഗാർഥികൾക്ക്‌ ആശ്വാസമായി ഇടതുപക്ഷ സർക്കാരിന്റെ പുത്തൻ തീരുമാനം. പിഎസ്‍സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കിയ സംസ്ഥാന സർക്കാർ നയത്തിൽ ജില്ലയിലും ഉദ്യോഗാർഥികൾ ആഹ്ലാദത്തിലാണ്‌.

ഇനിയൊരു ജോലി ആസാധ്യമെന്ന്‌ കരുതി വീടുകളിൽ ഒതുങ്ങികൂടിയ വീട്ടമ്മമാർക്കും വിദേശജോലി തേടിപോയവർക്കും വലിയ പ്രത‍ീക്ഷയാണിത്‌. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധിയാണ് 36ൽ നിന്ന്‌ 40 ആക്കിയത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും മറ്റ് സംവരണ വിഭാഗക്കാർക്ക് 43 വയസുവരെയും അപേക്ഷിക്കാം. നേരത്തെ ഇത്‌ യഥാക്രമം 41, 39 എന്നിങ്ങനെയായിരുന്നു. ഇതുസംബന്ധിച്ച് വിശദ വിജ്ഞാപനം പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഉദ്യോഗാർഥികൾ. പ്രായപരിധി കൂട്ടുന്നതോടെ പരീക്ഷയുടെ മത്സരസ്വഭാവത്തിലും മാറ്റം വരും. എന്നാൽ സർക്കാർ ജോലിയെന്ന സ്വപ്നത്തിനായി പഠനം തുടരാൻ തങ്ങൾ തയാറാണെന്ന്‌ നിലവിൽ പ്രായപരിധി കഴിഞ്ഞവർ പറയുന്നു. പ്രതിവർഷം ലക്ഷക്കണക്കിന്‌ ഉദ്യോഗാർഥികളാണ്‌ പിഎസ്‌സി പരീക്ഷയ്ക്ക്‌ അപേക്ഷിക്കുന്നത്‌. അതിൽ 70 ശതമാനം പേർ പരീക്ഷയെഴുതുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home