ad
Deshabhimani

ചാരുതയേകി ഘോഷയാത്ര

Photo
വെബ് ഡെസ്ക്

Published on Mar 12, 2026, 12:05 AM | 1 min read

പത്തനംതിട്ട
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തോടനത്തിന്റെ വിളംബരമറിയിച്ച്‌ നടന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. വാദ്യമേളങ്ങളുടെ അകന്പടിയിൽ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര പരിപാടികൾക്ക്‌ നിറം പകർന്നു. കായികതാരങ്ങളും കലാ–സാംസ്‌കാരിക പ്രവർത്തകരും ജനപ്രതിനിധികളും പങ്കാളികളായി.
ജനറൽ ആശുപത്രിയിലെ ഉദ്‌ഘാടനത്തിനുശേഷം ഇവിടെനിന്നാണ്‌ ഘോഷയാത്ര ആരംഭിച്ചത്‌. മന്ത്രി വീണാ ജോർജ്‌ ഉൾപ്പെടെ മുൻനിരയിൽ അണിനിരന്നു. കായികതാരങ്ങൾ, എൻസിസി കേഡറ്റുകൾ, നഴ്‌സിങ്‌ വിദ്യാർഥികൾ‍ എന്നിവർ പ്രത്യേകമായി അണിനിരന്നു. കളരിപ്പയറ്റ്‌ പ്രദർശനം, സ്‌കേറ്റിങ്‌ പ്രദർശനം, അമ്മൻകുടം, നൃത്താവിഷ്‌കാരം എന്നിവ മികവേകി. ബാൻഡ്‌ മേളവും ചെണ്ടമേളവും താളംതീർത്തു. നഗരം ചുറ്റി മുനിസിപ്പൽ ഓഫീസ്‌ റോഡിലൂടെ ഇൻഡോർ സ്‌റ്റേഡിയത്തിലെ നീന്തൽക്കുളം ഭാഗത്ത് കവാടത്തിലൂടെ ഘോഷയാത്ര സ്‌റ്റേഡിയത്തിലേക്ക്‌ പ്രവേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home