ad
Deshabhimani

സൂക്ഷിച്ചോ... മൂക്കിനിടി ഉറപ്പ്‌

Photo

ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ ഉദ്യോഗസ്ഥർക്കായി ആരംഭിച്ച പരിശീലനം

വെബ് ഡെസ്ക്

Published on May 03, 2026, 12:05 AM | 1 min read

പത്തനംതിട്ട

പൊതുസ്ഥലത്തും ഉത്സവ സ്ഥലങ്ങളിലും ജനങ്ങളെയും പൊലീസിനെയും ആക്രമിക്കുന്നവരെ നേരിടാൻ പുതിയ മുറയുമായി ജില്ലാ പൊലീസ്‌. പൊലീസുകാർക്കുള്ള നൂതനപരിശീലനം തുടങ്ങി. ഉദ്യോഗസ്ഥരെ നൂതന പരിശീലനമുറകൾ അഭ്യസിപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിശീലനം.

സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കല്ലേറ്, പൊതുമുതൽ നശിപ്പിക്കൽ മുതലായ ഏതുതരം ആക്രമണത്തെയും ചെറുക്കാനുള്ള മുറകളാണ്‌ പരിശീലിപ്പിക്കുന്നത്‌. ബോഡി പ്രൊട്ടക്ടർ, ഷീൽഡ്, ഹെൽമെറ്റ്, ലാത്തി എന്നിവ ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശീലനം നടത്തുന്നത്. ആയുധമില്ലാതെ അക്രമികളെ കീഴ്പ്പെടുത്താനുള്ള പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകുമെന്ന്‌ ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്‌ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home