ഞാൻ എങ്ങനെ ബാങ്കിൽ പോകാനാ...

പെൻഷൻ തുക വീട്ടിൽ കൊണ്ടുവന്ന് തന്നത് എന്നെപ്പോലെ കട്ടിലിൽ കഴിയുന്നവർക്ക് വലിയ സഹായമായിരുന്നു. ഇനിമുതൽ ബാങ്ക് അക്കൗണ്ടിലേ ലഭിക്കൂവെന്ന് കേട്ടപ്പോൾ തന്നെ ആധിയായി. എങ്ങനെയാണ് പരസഹായമില്ലാതെ അക്കൗണ്ട് ചേരാൻ പോവുക... കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നതുതന്നെ രണ്ടുപേരുടെ സഹായത്തോടെയാണ്.
അങ്ങനെയുള്ള ഞാൻ എല്ലാ മാസവും ബാങ്കിൽ പോകേണ്ടി വരുമല്ലോ. ആരുടെയെങ്കിലും സഹായത്തോടെമാത്രമേ നാല് കിലോമീറ്റർ അകലെയുള്ള ബാങ്കിൽ പോകാനാവൂ. ഇപ്പോൾ പെൻഷൻ തരുന്ന രീതിയിൽ തന്നെ തുടരാൻ സർക്കാരിന് മനസുണ്ടാവണം.
വി ആർ ബാബു
ചാലരുകിൽ വീട്
അങ്ങാടിക്കൽ വടക്ക്
കൊടുമൺ









0 comments