ഗൂഗിൾപേയും എടിഎം കാർഡുമില്ല, എന്ത് ചെയ്യുമെന്നറിയില്ല

ചിറ്റാർ
വാർത്ത അറിഞ്ഞു, ഞാൻ ഇനി എന്ത് ചെയ്യും എന്നറിയാതിരിക്കുകയാണ്. വയസ്സ് 97 ആയി. എങ്ങോട്ടെങ്കിലും പോകാൻ ആവതില്ല. എനിക്ക് ഗൂഗിൾ പേയും എടിഎം കാർഡും ഇല്ല. സൊസൈറ്റീന്ന് ഒരു കുഞ്ഞാ പെൻഷൻ കൊണ്ട് തന്നിരുന്നത്. ഇനി അതില്ലെന്നാ കേൾക്കുന്നത്. പരസഹായം ഇല്ലാതെ കട്ടിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്ത ഞാൻ ഇനി എങ്ങനെ പോയി പെൻഷൻ വാങ്ങും.
ലീല
ചിറ്റാർ മണക്കയം
കോഴിമല










0 comments