ad
Deshabhimani

ഓണത്തിന് ദിവസങ്ങൾ മാത്രം

കൈയുംകെട്ടി സർക്കാർ; കുതിച്ച്‌ വില

Photo
avatar
സ്വന്തം ലേഖിക

Published on Aug 19, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഓണത്തിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കേ വിപണി കൈയടക്കി വിലക്കയറ്റം. പച്ചക്കറി, പലചരക്ക്‌, വസ്‌ത്രവിപണികളിലെല്ലാം വിലക്കയറ്റം ദൃശ്യമാണ്‌.

നേന്ത്രക്കായ വില പലയിടങ്ങളിലും കിലോയ്‌ക്ക്‌ 100 രൂപ കടന്നു. ഇ‍ൗ ആഴ്‌ച അവസാനത്തോടെ വീണ്ടും വർധനയുണ്ടാകും. വിപണിയിൽ ഇടപെടാതെ സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്‌. സപ്ലൈകോ, കൺസ്യൂമർഫെഡ്‌ ഓണമേളകളിലും ന്യായവിലയില്ല.

കഴിഞ്ഞവർഷം ഓണക്കാല സ്‌പെഷ്യൽ കിറ്റുകൾ ആയിരം രൂപയിൽ താഴെയാണ്‌ സപ്ലൈകോയിൽ വിറ്റിരുന്നത്‌. എന്നാൽ ഇത്തവണ അത്‌ 2000 രൂപ വരെയെത്തി. 2025ൽ 1225 വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്‌ക്കും 625 വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്‌ക്കും 305 രൂപയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്‌ക്കുമാണ് നൽകിയത്. എന്നാൽ ഇത്തവണ സ്‌പെഷ്യൽ കിറ്റുകളുടെ പേര്‌ മാറുകയും വില കൂടുകയും ചെയ്‌തു. തിരുവോണം കിറ്റ്- 2000 രൂപ, ഉത്രാടം കിറ്റ്- 1500 രൂപ, അത്തം കിറ്റ്- 1000 രൂപ എന്നിങ്ങനെയാണ്‌ കച്ചവടം. കഴിഞ്ഞതവണ 229 രൂപയ്‌ക്ക്‌ വിതരണം ചെയ്‌ത ശബരി സിഗ്നേച്ചർ കിറ്റിന്‌ വില 299 ആയി. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്‌റ്റീഫൻസ് കത്തീഡ്രലിന് എതിർവശം താഴെതെക്കേതിൽ ബിൽഡിങ്ങിലാണ് സപ്ലൈകോ ഓണംമേള. ഹോർട്ടികോർപ്‌, മിൽമ എന്നിവയുടെ സ്‌റ്റാളുകളും മേളയിലുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home