ad
Deshabhimani

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

Photo
വെബ് ഡെസ്ക്

Published on Mar 08, 2026, 12:05 AM | 1 min read

അടൂർ

കേരള എൻജിഒ യൂണിയൻ 43–ാം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് ജില്ലാ കൗൺസിൽ യോഗം ചേർന്ന് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. കണക്കും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ദീപ വിശ്വനാഥ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് ജില്ലാ സെക്രട്ടറി ആർ അഭിജിത്ത്, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി എന്നിവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാൽ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒന്പതു മുതൽ പൊതുചർച്ച. 10.30ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. പകൽ 1.30ന് സംഘടനാ റിപ്പോർട്ടിന് മറുപടി, പ്രമേയങ്ങൾ.


ജി ബിനുകുമാർ പ്രസിഡന്റ്‌

ആർ പ്രവീൺ സെക്രട്ടറി

പത്തനംതിട്ട

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റായി ജി ബിനുകുമാറിനെയും സെക്രട്ടറിയായി ആർ പ്രവീണിനെയും തെരഞ്ഞെടുത്തു. എസ്‌ ബിനുവാണ്‌ ട്രഷറര്‍. ജി അനീഷ് കുമാര്‍, എല്‍ അഞ്ജു എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആദര്‍ശ് കുമാർ, പി ബി മധു എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

​ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍: കെ രവിചന്ദ്രൻ, എം പി ഷൈബി, പി ജി ശ്രീരാജ്, അജി എസ് കുമാര്‍, ടി ആര്‍ ബിജുരാജ്, ഒ ടി ദിപിന്‍ദാസ്, എം വി സുമ, കെ സഞ്ജീവ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home