തൊഴിലാളിവിരുദ്ധ ലേബർ കോഡ് കത്തിച്ച് ജീവനക്കാർ

പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ ജീവനക്കാർ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിക്കുന്നു
പത്തനംതിട്ട
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ദീപാ വിശ്വനാഥ് അധ്യക്ഷയായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. എൻ ജാൻകി ദാസ്, എൻജിഒ യൂണിയൻ ഭാരവാഹികളായ എസ് ബിനു, പി ബി മധു, എൽ അഞ്ജു, പി എൻ അജി, ബിനു ജി തമ്പി, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
കലക്ടറേറ്റിൽ നടന്ന പ്രതിഷേധ പരിപാടി എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി ആർ ബിജു രാജ്, എസ് ഷെറീന ബീഗം, ജെ സുജ എന്നിവർ സംസാരിച്ചു. കോന്നിയിൽ എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് ടി ആർ കവിത ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ സംസാരിച്ചു. തിരുവല്ലയിൽ കെജിഒഎ ജില്ലാ സെക്രട്ടറി മോളമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം രാജേഷ് എസ് വള്ളിക്കോട്, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി പി ജി ശ്രീരാജ്, അനൂപ് അനിരുദ്ധൻ, സി എൽ ശിവദാസ് എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. കെ സഞ്ജീവ്, കെ എം അൻസാരി എന്നിവർ സംസാരിച്ചു. അടൂരിൽ എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് കെ രവിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ രജനീഷ്, ടി കെ സുനിൽ ബാബു, സി ജെ ജയശ്രീ, എ ആർ നൗഷാദ് എന്നിവർ സംസാരിച്ചു. റാന്നിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം ഒ ടി ദിപിൻദാസ് ഉദ്ഘാടനം ചെയ്തു. എസ് അൻഷാദ് സംസാരിച്ചു.










0 comments