ad
Deshabhimani

പുതുകഥയെഴുതാൻ കലഞ്ഞൂർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജി സതീശൻ

Published on Nov 27, 2025, 12:05 AM | 1 min read

കൊടുമൺ

ഏനാദിമംഗലം, ഏഴംകുളം, കലഞ്ഞൂർ പഞ്ചായത്തുകൾ ചേർന്ന പുതിയ ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് കലഞ്ഞൂർ. ഏനാദിമംഗലം പഞ്ചായത്തിലെ 16 വാർഡും ഏഴംകുളത്തെ 10 വാർഡും കലഞ്ഞൂരിലെ 16 വാർഡും അടക്കം 42 വാർഡാണ്‌ കലഞ്ഞൂർ ഡിവിഷനിലുള്ളത്‌. നേരത്തെ കൊടുമൺ ഡിവിഷനിൽപ്പെട്ട ഭൂപ്രദേശങ്ങളാണ് ഇവയെല്ലാം.

നിലവിലെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റും കൊടുമൺ ഡിവിഷൻ അംഗവുമായ ബീനാ പ്രഭയാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ എന്ന നിലയിലും കലഞ്ഞൂർ ഡിവിഷനിൽ പരിചിതയാണ് ബീന. വിവിധ സ്ഥാനങ്ങൾ വഹിക്കവെ നിരവധി വികസന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് വീണ്ടും മത്സര രംഗത്തിറങ്ങിയത്.

ജില്ലയിലെ ഏക മോഡൽ സ്കൂളായ കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ശുചിമുറി സമുച്ചയം, ലാബ് ഉപകരണങ്ങൾ തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചതും ഏനാദിമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ മികച്ച ആരോഗ്യകേന്ദ്രമാക്കി മൂന്ന് നിലയുള്ള കെട്ടിടം, ഡിജിറ്റൽ സ്കാനർ, എക്സ്‌റേ, ഓപ്പറേഷൻ തിയറ്റർ, 50 കിടക്കകൾ തുടങ്ങി ചികിത്സക്കാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമൊരുക്കിയതും കഴിഞ്ഞ അഞ്ചുവർഷത്തിലാണ്‌. സിപിഐ എം കൊടുമൺ ഏരിയ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്‌ ബീനാ പ്രഭ. ലക്ഷ്‌മി ജി നായരാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായ സൂര്യ രാജേഷ്‌ ആണ്‌ എൻഡിഎ സ്ഥാനാർഥി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home