ad
Deshabhimani

പ്രതിഷേധിച്ച്‌ കെഎസ്‌ടിഎ

Photo

കെഎസ്‌ടിഎ ജില്ലാതല പ്രതിഷേധ സംഗമം സംസ്ഥാന എക്സിക്യൂട്ടീവംഗം സി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 12:05 AM | 1 min read

പത്തനംതിട്ട

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്‌ടിഎ നടത്തിയ ജില്ലാതല പ്രതിഷേധ സംഗമം സംസ്ഥാന എക്സിക്യൂട്ടീവംഗം സി ബിന്ദു ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ഓൺലൈൻ സ്ഥലം മാറ്റങ്ങൾ ഉടൻ നടപ്പാക്കുക, ഹയർസെക്കൻഡറി സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ച് മാറ്റങ്ങൾ നടപ്പാക്കുക, ഉച്ചഭക്ഷണ തുക വർധിപ്പിക്കുക, അശാസ്ത്രീയമായി ആരംഭിച്ച ഹയർസെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുക, കെ–ടെറ്റിന്റെ പേരിൽ സ്ഥാനക്കയറ്റവും മറ്റാനുകൂല്യങ്ങളും തടയാതിരിക്കുക, പിഎസ്‌സി വഴി നിയമനം ലഭിച്ച അധ്യാപകരുടെ ജോലിക്ക് തടസം വരുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ടിഎ ജില്ലയിൽ പ്രതിഷേധ സംഗമം നടത്തിയത്.

ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ്, വൈസ് പ്രസിഡന്റ്‌ എസ്‌ ജ്യോതിഷ്, വി ഐ ജോസഫ്, ബിജു ജി നായർ, ജോ. സെക്രട്ടറിമാരായ ഡോ. ബി ഷാജി മനോജ്, ഇ തോമസ്, വി എ സുജൻ, കെ കെ രാജൻ എന്നിവരും സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home