ad
Deshabhimani

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും

Photo

കെജിഒഎ യാത്രയയപ്പ്‌ സമ്മേളനം സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 13, 2026, 12:05 AM | 1 min read

പത്തനംതിട്ട

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും കേരളം നേടിയെടുത്ത വികസനനേട്ടങ്ങളെ സംരക്ഷിക്കുന്നതിന് ജാഗ്രത പുലർത്തണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്‌തു. അബാൻ ടവർ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ. സുമേഷ് സി വാസുദേവൻ അധ്യക്ഷനായി. സെക്രട്ടറി മോളമ്മ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. എം ജി ജാനകിദാസ്, സംസ്ഥാന കമ്മിറ്റിയംഗം യു ഉദീഷ്, ജില്ലാ ട്രഷറർ എം പി സുജാത, എസ്‌ ആർ ജയചന്ദ്രൻ, എ ആർ നൗഷാദ്, സി ബി സുഭാഷ്‌കുമാർ, എൻ എസ്‌ സുനില എന്നിവർ സംസാരിച്ചു. ജില്ലയിൽനിന്ന് വിരമിച്ച 21 അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home