Deshabhimani

റാന്നിയിലെ കോടികളുടെ പദ്ധതികളുടെ ഭാവിയെന്ത്‌?

Photo
avatar
സ്വന്തം ലേഖകൻ

Published on Oct 18, 2026, 12:05 AM | 1 min read

റാന്നി

കിഫ്ബിയെ അട്ടിമറിക്കുന്ന യുഡിഎഫ്‌ സർക്കാർ നയം കരിനിഴൽ വീഴ്ത്തുന്നത് റാന്നിയുടെ ഒരുപിടി വികസന സ്വപ്നങ്ങൾക്കുമേലും. 46 കോടി രൂപയോളം ചെലവഴിച്ച് നിർമാണം പുനഃരാരംഭിച്ച റാന്നി വലിയ പാലമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പുതിയ പാലവും ഒന്നര കിലോമീറ്റർ ഓളം ദൂരം വരുന്ന അപ്പ്രോച്ച് റോഡും റാന്നിയുടെ മുഖം മാറ്റാനുള്ളതായിരുന്നു. 16 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമാണ് മറ്റൊന്ന്. മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ഏക ആശ്രയ കേന്ദ്രമാണ് റാന്നി താലൂക്ക് ആശുപത്രി. ഇവിടെ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കിയാണ് പുതിയ കെട്ടിടം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി അനുവദിച്ചത്. സ്ഥലപരിമിതി ഉണ്ടായിരുന്നതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലയ്ക്ക് വാങ്ങിയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.

നിർമാണം 95 ശതമാനം പൂർത്തിയാക്കിയ മഠത്തും ചാൽ–മുക്കൂട്ടുതറ റോഡാണ് മറ്റൊന്ന്. 44 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡിന്റെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. അങ്ങാടി, പഴവങ്ങാടി, കൊറ്റനാട്, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റാന്നിയുടെ കിഴക്കൻ മേഖലയെ പടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്നതിന് വിവിധ റോഡുകൾ ഉൾപ്പെട്ടതാണ് പദ്ധതി. 28 കോടി രൂപ ചെലവഴിച്ച് നിർമിക്കാൻ നടപടികൾ ആരംഭിച്ച റാന്നി കോർട്ട് കോംപ്ലക്സും കിഫ്ബി പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബഹുനില മന്ദിരത്തിന്റെ നിർമാണം ആരംഭിക്കുന്നതിനായി പഴയ കോടതി സമുച്ചയം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കിയിരുന്നു. ഇ‍ൗ പദ്ധതികളുടെയൊക്കെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്‌ റാന്നിക്കാർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home