ad
Deshabhimani

തേനീച്ചയുടെ കുത്തേറ്റ് 15 പേർ ആശുപത്രിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 11, 2026, 12:05 AM | 1 min read


ചിറ്റാർ

തണ്ണിത്തോട് പ്ലാന്റേഷൻ എസ്റ്റേറ്റ് മേടപ്പാറ ഡിവിഷനിൽ ടാപ്പിങ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. പതിനഞ്ച് പേർക്കാണ് കുത്തേറ്റത്. ഇതിൽ ഗുരുതരമായി കുത്തേറ്റ തേക്കുതോട് സ്വദേശി രാധിക, മേടപ്പാറ സ്വദേശി ബിന്ദു, ആട്ടച്ചാക്കൽ സ്വദേശി സുമ, തേക്കുതോട് സ്വദേശികളായ ലത, ഉഷ, തണ്ണിത്തോട് സ്വദേശി ബീന എന്നിവരെ തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട് തെളിക്കുന്ന ജോലികൾക്ക് ഇടയിൽ ആണ് തേനീച്ച കുത്തിയത്. പ്രധാന റോഡിൽ നിന്ന് കുറച്ച് ഉള്ളിൽ ആയിരുന്നു തൊഴിലാളികൾ നിന്നിരുന്നത്. സംഭവത്തെ തുടർന്ന് പ്ലാന്റേഷൻ വാഹനത്തിൽ കയറ്റി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home