പ്രളയബാധിതർക്ക് സഹായമെത്തിച്ച് മഹിളാ അസോസിയേഷൻ

വനിതകൾ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ എത്തിച്ച സാധനങ്ങൾ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാതയിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഏറ്റുവാങ്ങുന്നു
പത്തനംതിട്ട
പ്രളയത്തിൽ എല്ലാം നഷ്‌ടപ്പെടുന്ന വീടിന്റെയും അടുക്കളയുടെയും സങ്കടം വേഗം തിരിച്ചറിയാൻ കഴിയുന്നത് വീട്ടമ്മമാർക്കാണ്. ദുരിതക്കാഴ്‌ചകൾ കണ്ടും കേട്ടുമറിഞ്ഞ എറണാകുളത്തെ വനിതകൾ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ടിപ്പർ ലോറി നിറയെയാണ് സഹായവുമായി എത്തിയത്. ഭക്ഷ്യവസ്‌തുക്കൾ മാത്രമല്ല, മുതിർന്നവർക്കും കുട്ടികൾക്കും വസ്‌ത്രങ്ങൾ, പാത്രങ്ങളടക്കം എത്തിച്ചു.
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാതയിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം സാധനങ്ങൾ ഏറ്റുവാങ്ങി. എറണാകുളത്തെ മഹിളാ അസോസിയേഷൻ നേതാക്കളായ അഡ്വ. പുഷ്‌പദാസ്, അഡ്വ. ടി വി അനിത, അഡ്വ. എം ബി ഷൈനി, ബീന ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ചത്. ടി ഡി ബൈജു, കോമളം അനിരുദ്ധൻ, പ്രൊഫ. ടി കെ ജി നായർ, ലസിത, ബിന്ദു ചന്ദ്രമോഹൻ, നിർമലാദേവി എന്നിവർ സന്നിഹിതരായി.










0 comments