ഓൺലൈൻ തട്ടിപ്പ്
യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പങ്കെന്ന് സംശയം

അടൂർ
ഓൺലൈൻ തട്ടിപ്പ് കേസിൽ അടൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് സംശയം. പിടിയിലായ ജിതിൻ വർഗീസിനൊപ്പം രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളായ അടൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് വിവരം. തട്ടിപ്പിൽ ഒട്ടേറെ പേർക്ക് കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ വ്യാജ ഐഡന്റിറ്റി കാർഡ് നിർമിച്ച സംഘത്തിൽപ്പെട്ടവരാണ് ഓൺലൈൻ തട്ടിപ്പിലും ഉൾപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു തെളിവായി ഇവർ ഒത്തുകൂടിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.










0 comments