കാടുമൂടി ചിറ്റാർ പഞ്ചായത്ത് ഓഫീസ് വളപ്പ്

കാടുമൂടിയ ചിറ്റാർ പഞ്ചായത്ത് ഓഫീസ് പരിസരം
ചിറ്റാർ
കാടുമൂടിയ ചിറ്റാർ പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് നാട്ടുകാരെത്താൻ ഭയക്കുന്നു. പഞ്ചായത്ത്, വില്ലേജ്, കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ, ആയുർവേദ ആശുപത്രി എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്താണ് കാടുവളർന്ന് നിൽക്കുന്നത്. പഞ്ചായത്ത് വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ തെരുവുനായ്ക്കളുടെ സങ്കേതവുമാണ്. ഇവിടെ നാട്ടുകാർക്കുകൂടി പ്രയോജനം ലഭിക്കുന്ന ഒരിക്കലും വെള്ളം വറ്റാത്ത ഒരു കുളമുണ്ട്. അതിന്റെ പരിസരവും വൃത്തിഹീനമാണ്. പഞ്ചായത്ത് വളപ്പിലെ പൊന്തക്കാട്ടിൽ കാട്ടുപന്നികൾ വരെ താവളമടിച്ചിട്ടുണ്ട്. വെളിച്ചമില്ലാത്തതിനാൽ ഓഫീസ് പരിസരം സന്ധ്യാ സമയം മുതൽ ഭയാനകമായ അന്തരീക്ഷത്തിലേക്ക് മാറും. തെരുവുനായ്ക്കൾ ഭീതി വർധിപ്പിക്കുന്നു. പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള ശൗചാലയത്തിന് ചുറ്റും വിഷപ്പാമ്പുകളുടെ സാന്നിധ്യമുള്ള കാട് പടർന്നു കിടക്കുകയാണ്. അടിയന്തരമായി ചിറ്റാർ പഞ്ചായത്ത് ഓഫീസ് വളപ്പിലെ കാട് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments