ad
Deshabhimani

എങ്ങോട്ട്‌ നോക്കിയാലും...

Photo
വെബ് ഡെസ്ക്

Published on Jun 11, 2026, 12:05 AM | 1 min read

തിരുവല്ല

ഒന്നല്ല, രണ്ടല്ല, മൂന്നല്ല... അർജന്റീനയുടെയും പോർച്ചുഗലിന്റെയും ടീമിനായി 50 അടി ഉയരത്തിൽ കട്ട‍ൗട്ടുയർത്തി തിരുവല്ല മലയിത്രയിലെ ഫുട്‌ബോൾ ആരാധകർ. ലുക്കാക്കു, എംബാപ്പെ തുടങ്ങിയ മുൻനിര താരങ്ങളുടെയും കട്ടൗട്ടുകൾ ഉയർന്നിട്ടുണ്ട്.

തിരുവല്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വിവിധ ടീമുകളുടെ ജേഴ്സികളും വിൽപനയ്ക്കെത്തി. ലോകകപ്പിന്‌ വ്യാഴം അർധരാത്രി കിക്കോഫ്‌ ആകുന്നതോടെ ഇഷ്‌ടടീമിന്റെ ജേഴ്സി അണിഞ്ഞ ആരാധകരാകും റോഡിലാകെ. കറ്റോട് ജങ്‌ഷനിൽ പരസ്പരം മത്സരിച്ചാണ് ആരാധകരും ക്ലബുകളും ഫ്ലക്സുകൾ സ്ഥാപിച്ചത്. വ്യാഴാഴ്ച ലോകകപ്പ്‌ സന്ദേശമറിയിച്ച്‌ വിളംബര റാലികളും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home