ad
Deshabhimani

തിരുമൂലപുരത്തെ വെള്ളക്കെട്ട്

എം സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Photo
വെബ് ഡെസ്ക്

Published on Aug 05, 2026, 12:05 AM | 1 min read

തിരുവല്ല

തിരുമൂലപുരം, കുറ്റൂർ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് എം സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നിലവിൽ വലിയ വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടുന്നുള്ളൂ. അതും പൊലീസിന്റെ കർശന നിയന്ത്രണങ്ങളോടെയാണ്. ഇതിനിടെ ചൊവ്വാഴ്ച രാവിലെ തമിഴ്‌നാട്ടിൽനിന്ന് ചരക്കുകയറ്റിവന്ന ലോറി റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇതുമൂലം മണിക്കൂറുകളാണ് ഗതാഗതം പൂർണമായി മുടങ്ങിയത്. നിരവധി വാഹനങ്ങളുടെ സൈലൻസറുകളിൽ വെള്ളംകയറി തകരാറിലാകുന്നുണ്ട്. വെള്ളക്കെട്ടിലൂടെ കടന്നുപോയപ്പോൾ പല വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ഊരിപോകുകയും ചെയ്തു.

പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലാണ്. ആറന്മുളയിൽ ഉയർന്ന വെള്ളം തിരുവല്ല ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത് ഇതിനാൽ പ്രദേശത്ത് ഇനിയും വെള്ളം ഉയരാൻ സാധ്യതയേറെയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home