ad
Deshabhimani

സ്‌കൂൾ ഫിറ്റ്‌നസ്‌

ഇനി വനംവകുപ്പിന്റെ പരിശോധനയും വേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2026, 12:05 AM | 1 min read

പത്തനംതിട്ട

സ്‌കൂൾ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റിന്‌ ഇനി വനംവകുപ്പിന്റെ പരിശോധനയും നിർബന്ധം. പാന്പ്‌ അപകടസാധ്യതയേറിയ സാഹചര്യത്തിലാണ്‌ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ– കുടുംബക്ഷേമവകുപ്പ്‌ ഇതുസംബന്ധിച്ച്‌ സർക്കുലർ പുറപ്പെടുവിച്ചത്‌. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ അധികൃതർ വനംവകുപ്പ് പരിശോധനയും ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്തെ പാന്പിന്റെ സാന്നിധ്യവും മറ്റും വിലയിരുത്താനാണ്‌ നടപടി. ഇതിനായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളും വനംവകുപ്പ്‌ പരിശോധനയ്‌ക്കായി ഏഴിനകം അപേക്ഷ നൽകണമെന്നും സർക്കുലറിലുണ്ട്‌. സ്‌കൂളിന്റെ പേര്, പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും പേര്, വിദ്യാഭ്യാസ ജില്ല, ഫോണ്‍ നമ്പര്‍, സ്‌കൂള്‍ എന്നിവ അപേക്ഷയിൽ ഉള്‍പ്പെടുത്തണം. പത്തനംതിട്ട സോഷ്യല്‍ ഫോറസ്‌ട്രി വിഭാഗം അസിസ്‌റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്‌റ്റിന്റെ ഇ–മെയില്‍ വിലാസത്തിലാണ്‌ അപേക്ഷ നൽകേണ്ടത്‌. ഇ–മെയില്‍: [email protected]. ഫോണ്‍: 8547603707, 8547603708




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home