കുന്നന്താനം വ്യവസായ പാർക്കിൽ തീപിടിത്തം

കുന്നന്താനം വ്യവസായ പാർക്കിലുണ്ടായ തീപിടിത്തം തിരുവല്ലയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന സംഘം അണയ്ക്കുന്നു
തിരുവല്ല
കുന്നന്താനം പാമല വ്യവസായ പാർക്കിൽ തീപിടിത്തം. ചൊവ്വ പുലർച്ചെ ഒന്നോടെയാണ് അപകടം. അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
തോട്ടപ്പടി ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് ഫാക്ടറിയിൽ തീപടർന്നതായി സന്ദേശം കിട്ടിയതിനെ തുടർന്ന് തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽനിന്നും രണ്ട് യൂണിറ്റ് വാഹനങ്ങളെത്തുമ്പോൾ തെർമൽ ഫ്ലൂയിഡിന് തീപടർന്ന് ആളിക്കത്തുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ ഫോം പന്പുചെയ്ത് തീ പൂർണമായി അണച്ചു. സേനയുടെ സമയോചിതമായ പ്രവർത്തനത്താൽ റബ്ബർ ഉൽപ്പന്നങ്ങൾ സംഭരിച്ചിരുന്ന ഫാക്‌ടറിയും സമീപത്തുള്ള സ്ഥാപനങ്ങളും വലിയ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടു.
തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽനിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ മുഗേഷ് കുമാർ, അനിൽ, വിനോദ് ടൈറ്റസ്, ശ്രീദാസ്, നന്ദു മനോജ്, എഫ് ടി ഷിബു, സുധീഷ്, ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.










0 comments