കാൽനൂറ്റാണ്ടായി ആനകളുടെ തോഴൻ

പ്രിയദർശിനി എന്ന ആനയ്‌ക്കൊപ്പം പാപ്പാൻ മോഹനൻ 2025ലെ ആനയൂട്ടിനിടെ (ഫയൽ ചിത്രം)
ഷാഹീർ പ്രണവം
Published on Aug 09, 2026, 12:05 AM | 1 min read
കോന്നി
വിടവാങ്ങിയത് കോന്നി ആനത്താവളത്തിലെ ആനകളുടെ കളിത്തോഴൻ. കാൽനൂറ്റാണ്ടായി ആനത്താവളത്തിലെ നിരവധി ആനകളെ പരിപാലിച്ച പരിചയസമ്പന്നനായ ഒന്നാം പാപ്പാൻ മോഹനൻ നായരുടെ വിയോഗം ഉൾക്കൊള്ളാൻ മറ്റ് പാപ്പാന്മാർക്കോ ആനത്താവളത്തിലെ ജീവനക്കാർക്കോ കഴിയുന്നില്ല.
തനിക്ക് ചുമതലയുള്ള മീനയെന്ന ആനയെ മാത്രമല്ല ആനത്താവളത്തിലെ മുഴുവൻ ആനകളുമായി പരിചരണത്തിലൂടെ സ്‌നേഹത്തിലായിരുന്നു മോഹനൻ.
അതിരുകവിഞ്ഞ സ്‌നേഹവും വാൽസല്യവുമാണ് മോഹനന്റെ വിയോഗത്തിനും ഇടയാക്കിയത്.
മറ്റൊരു പാപ്പാന്റെ അസാന്നിധ്യത്തിൽ പ്രിയദർശിനിയ്ക്ക് തീറ്റ കൊടുത്തശേഷം തുമ്പിക്കൈയിലെ മുറിവിന് മരുന്നു പുരട്ടുമ്പോഴാണ് ആന ചുഴറ്റിയടിച്ചത്. ഇദ്ദേഹത്തിന്റെ വേർപാട് ആനത്താവളത്തിന് തീരാനഷ്‌ടമാണ്.










0 comments