എല്ലായിടത്തുമെത്തി മാത്യു ടി

പുന്നവേലി എസ്എച്ച് കോൺവെന്റിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസ് വോട്ടഭ്യർഥിക്കുന്നു
മല്ലപ്പള്ളി
തിരുവല്ല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മാത്യു ടി തോമസ് ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. ഭവനസന്ദർശനത്തിനിടെ ആനിക്കാട് അന്തോണിയസ് ദയറ, അന്‍പ് ദയറ, പുന്നവേലി എസ്എച്ച് കോൺവെന്റ്, പുല്ലുകുത്തി, നൂറോമ്മാവ് ജങ്ഷന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കെ കെ സുകുമാരന്‍, വി എസ് ജിയാഷ്, മാത്യൂസ് കല്ലുപുര, എന്‍ ടി പ്രസാദ്, തോമസ് വര്‍ഗീസ്, ലീന ഫിലിപ്പ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ഉച്ചയ്‌ക്കുശേഷം മല്ലപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ടു. കീഴ്‌വായ്പൂര് പ്രൊവിഡന്‍സ് ഹോം, മല്ലപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഹെഡ്ഓഫീസ് അടക്കമുള്ളിടങ്ങള്‍ സന്ദര്‍ശിച്ചു. ബിനു വര്‍ഗീസ്, സണ്ണി ജോണ്‍സണ്‍, ഡോ. ജേക്കബ് ജോര്‍ജ്, രാജന്‍ എം ഈപ്പന്‍, മോന്‍സി വര്‍ഗീസ്, ജോൺസ് റെജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.










0 comments