ad
Deshabhimani

ജനമനസ്‌ തൊട്ടറിഞ്ഞ് ഭവനസന്ദർശനം

Photo

പൊങ്ങലടി പ്രദീപ് ഭവനത്തിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രനെ ഗൃഹനാഥൻ കുട്ടപ്പൻ വീട്ടിലേക്ക്‌ സ്വീകരിക്കുന്നു

avatar
എം  സുജേഷ്

Published on Jan 19, 2026, 12:05 AM | 1 min read

​പന്തളം

ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ പ്രതികരണമറിഞ്ഞ് സിപിഐ എം നേതാക്കൾ നടത്തിയ ഭവനസന്ദർശനം ജനകീയമായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ഞായറാഴ്‌ച പന്തളം തെക്കേക്കര പഞ്ചായത്തിൽ ജനങ്ങളെ കണ്ടത്‌.

പന്തളം തെക്കേക്കര പൊങ്ങലടിയിലെ കോട്ടപ്പുറത്ത് മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഹരി ബാലന്റെ വീട്ടിൽ നിന്നാണ് ഭവന സന്ദർശന പരിപാടി ആരംഭിച്ചത്. പൊന്നമ്മ ആശാട്ടിയും ഭർത്താവ് കുട്ടപ്പനും പൊങ്ങലടി പ്രദീപ് ഭവനത്തിന്റെ ഉമ്മറത്തിരുന്ന് പരാതിരഹിതമാണ് സംസ്ഥാനത്തെ ഭരണമെന്ന് നേതാക്കളോട് മനസുതുറന്നു. നമ്പോളത്ത് ഗോപിനാഥക്കുറുപ്പ് ശബരിമല വിഷയത്തിൽ യുഡിഎഫിന്റെ ഇരട്ടത്താപ്പിനെപ്പറ്റി സംസാരിച്ചു.

പലരും പ്രദേശത്തെ കാട്ടുപന്നി, തെരുവുനായ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. ജനങ്ങളുടെ താഴെത്തട്ടിലുള്ള ബുദ്ധിമുട്ട്‌ മനസിലാക്കി തുടർ പദ്ധതികൾ നടപ്പാക്കാനുള്ള നിർദേശങ്ങൾ സിപിഐ എം തയ്യാറാക്കി സർക്കാരിൽ നൽകുമെന്ന് കെ കെ ജയചന്ദ്രൻ പറഞ്ഞു.

സിപിഐ എം പന്തളം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ, പന്തളം ഏരിയ കമ്മിറ്റിയംഗം എസ് രാജേന്ദ്രപ്രസാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ രവിശങ്കർ, ഡി സുഗതൻ, ലോക്കൽ സെക്രട്ടറിമാരായ കെ ആർ അനിൽകുമാർ, ബി പ്രഭ, പന്തളം തെക്കേക്കര പഞ്ചായത്തംഗം ശ്രീലക്ഷ്മി എന്നിവർ ഒപ്പമുണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home