വീണ്ടും നയിക്കും പ്രമോദ്

എൽഡിഎഫ് റാന്നി മണ്ഡലം സ്ഥാനാർഥി പ്രമോദ് നാരായൺ മടത്തുംമൂഴിയിൽ വോട്ടഭ്യർഥിക്കുന്നു
റാന്നി
പെരുനാട്, കോട്ടാങ്ങൽ ഭാഗങ്ങളിൽ സന്ദർശനം നടത്തി എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. ബുധനാഴ്ച മുതൽ സ്വീകരണ യോഗങ്ങളാണ്. അയിരൂർ, തെളിയൂർ ഭാഗങ്ങളായാണ് ബുധനാഴ്ച പര്യടനം നടത്തുക.
രാവിലെ മുതൽ പ്രധാന വ്യക്തികളെ കണ്ടാണ് പര്യടനം ആരംഭിച്ചത്. ഒന്നും പേടിക്കാനില്ലെന്നായിരുന്നു എല്ലാവരുടെയും പ്രതികരണം. അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളും ജനങ്ങളോടുള്ള ഇടപെടലും മാത്രം മതി തങ്ങളുടെ പ്രിയ എംഎൽഎയ്ക്ക് നൂറിൽ നൂറ് മാർക്കാണ് ജനങ്ങൾ നൽകുന്നത്.










0 comments