ad
Deshabhimani

വിജയമുറപ്പിച്ച്‌ പ്രിജി...

Photo
വെബ് ഡെസ്ക്

Published on Mar 26, 2026, 12:05 AM | 1 min read

​അടൂർ

മീനച്ചൂടിലും ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി ഏവർക്കും പ്രിയപ്പെട്ടവളായി അടൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. ഏഴംകുളം പ്രദേശത്ത് സജീവമായ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കുടുംബങ്ങളിൽ ഒരംഗമാകുകയാണ്‌ പ്രിജി. പാലമുക്ക്, പുതുമല, പ്ലാന്റേഷൻ മുക്ക്, പട്ടാഴി മുക്ക്, കല്ലിമുകൾ ഉന്നതി എന്നിവിടങ്ങളിലെ ജനങ്ങളുമായി നേരിട്ട് ഇടപെട്ട് സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചു. പ്രദേശത്തെ വീടുകളിലും കടകമ്പോളങ്ങളിലും എത്തിച്ചേർന്ന പ്രിജി കണ്ണൻ നാട്ടുകാരുമായി സൗഹൃദ സംഭാഷണം നടത്തുകയും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനുള്ള വികസന കാഴ്ചപ്പാടുകളും ക്ഷേമ പദ്ധതികളും കൂടുതൽ ഉറപ്പ് വരുത്തി മുമ്പോട്ട് പോകുമെന്ന് പ്രിജി കണ്ണൻ വോട്ടർമാർക്ക് ഉറപ്പ് നൽകി. വ്യാപാരികളും നാട്ടുകാരും ഒത്തുചേർന്ന് നൽകിയ സ്വീകരണം പ്രചാരണത്തിന് കൂടുതൽ ഉണർവ് പകർന്നു. ജനങ്ങളോടൊപ്പം നേരിട്ടുള്ള ഈ ബന്ധം തന്നെയാണ് തന്റെ ശക്തിയെന്നും, ജനങ്ങളുടെ വിശ്വാസം കൂടുതൽ കരുത്താക്കി മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസവും പ്രിജി കണ്ണൻ പ്രകടിപ്പിച്ചു. തുടർന്ന് ഏനാത്ത് പ്രദേശത്തും ഏറത്ത് പുതുശ്ശേരിഭാഗത്തും പ്രിജി കണ്ണൻ വോട്ടഭ്യർഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home