ജനീഷിന്റെ വിജയത്തിന് പത്തരമാറ്റ്
ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാണുന്ന സിപിഐ എം കോന്നി ഏരിയ കമ്മിറ്റി ഓഫീസിൽ സ്ഥാനാർഥിയും എൽഡിഎഫ് പ്രവർത്തകരും
ഷാഹീർ പ്രണവം
Published on May 05, 2026, 12:05 AM | 1 min read
കോന്നി
വോട്ടെണ്ണൽ കേന്ദ്രത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജനീഷ് കുമാറിന് ഹാട്രിക് വിജയം. മലയാലപ്പുഴ മുസ്‌ലിയാർ കോളേജിൽ തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ മാറി മറിഞ്ഞുവന്ന ലീഡുനില പ്രവചനാതീതമായിരുന്നു.
ഒന്നാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ജനീഷ് കുമാറിന് 3047 വോട്ടും യുഡിഎഫ് സ്ഥാനാർഥി സതീഷ് കൊച്ചുപറമ്പിലിന് 3825 വോട്ടും ലഭിച്ചു. 778 വോട്ടുകളാണ് സതീഷിന് ലീഡായി ലഭിച്ചത്. രണ്ടാം റൗണ്ടിൽ ഇത് യഥാക്രമം ജനീഷ് കുമാർ 6721, സതീഷ് 6865 എന്നിങ്ങനെ ലീഡ് 144 ആയി കുറഞ്ഞു. മൂന്നാം റൗണ്ടിൽ ജനീഷ് കുമാർ (10581), സതീഷ് (10907) എന്ന നിലയിൽ ലീഡ് 326 ആയി.
നാലാം റൗണ്ടിൽ 14,882 വോട്ട് നേടി 562 വോട്ടുകളുടെ ലീഡ് ജനീഷ് മുന്നിലെത്തി. അഞ്ചാം റൗണ്ടിൽ 19,257 വോട്ടുനേടി ലീഡ് 2788 ആയി ഉയർത്തി. ആറാംറൗണ്ടിൽ 23123 വോട്ടുമായി ലീഡ് 3148 ആക്കി. ഏഴാം റൗണ്ടിൽ 26,209 വോട്ട് നേടിയെങ്കിലും ഭൂരിപക്ഷം 1,481 ആയി കുറഞ്ഞു. എട്ടാം റൗണ്ടിൽ 29,351 വോട്ട് നേടിയെങ്കിലും ലീഡ് വീണ്ടും 851 ആയി. ഇൗ സമയങ്ങളിൽ ആകാംക്ഷ ഇരട്ടിയായി. ഒന്പതാം റൗണ്ടിൽ ലീഡ് 445 ആയി. പത്താം റൗണ്ടിൽ 417 വോട്ടിന് പിന്നിലായി. 11–-ാം റൗണ്ടിൽ 39,668 വോട്ട് നേടി 277 വോട്ടിന് പിന്നിൽ. 12–-ാം റൗണ്ടിൽ സതീഷിനെക്കാൾ 105 വോട്ടുകൾക്ക് പിന്നിലായി.
13–-ാം റൗണ്ടോടെ വിജയമുറപ്പിച്ചുള്ള പോരാട്ടമാണ് കണ്ടത്. 48,017 വോട്ട് നേടി സതീഷിനെ 491 വോട്ടുകൾക്ക് പിന്നിലാക്കി. 14–-ാം റൗണ്ടിൽ 52,160 വോട്ടായി. 697 വോട്ടുകൾക്ക് മുന്നിലെത്തി. 15–-ാം റൗണ്ടിൽ 5,912ലെത്തി ഭൂരിപക്ഷം 1590 ആക്കി ഉയർത്തി. 16–ാം റൗണ്ടിൽ 59527 വോട്ടോടെ 1875 ആയി ലീഡുയർത്തിയ ജനീഷ് 17–ാം റൗണ്ടിൽ 60380 വോട്ട് നേടിയാണ് 1838 വോട്ടുകൾക്ക് സതീഷ് കൊച്ചുപറമ്പിലിനെ പരാജയപ്പെടുത്തിയത്.










0 comments