സ്‌നേഹത്തിൽ പൊതിഞ്ഞ് കലഞ്ഞൂർ

കോന്നി
കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാറിനെ സ്നേഹത്തിൽ പൊതിഞ്ഞ് കലഞ്ഞൂർ. കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ജനീഷ് കുമാർ വോട്ടർമാരെ കണ്ട് വോട്ടഭ്യർഥിച്ചു. ടൗണിലെ കടകളിൽ കയറി വ്യാപാരികളെയും ഓട്ടോറിക്ഷാ ഡ്രൈവർമാരെയും കണ്ട് വോട്ടഭ്യർഥിച്ച ജനീഷ് തുടർന്ന് കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെത്തി ഉത്സവ ആഘോഷങ്ങളിൽ വിശ്വാസികൾക്കൊപ്പം അണിചേർന്നു. ക്ഷേത്രത്തിലെത്തിയ ജനീഷ് കുമാറിനെ യുവാക്കൾ തോളിലേറ്റിയാണ് സ്വീകരിച്ചത്. ഇവിടെ എത്തിയ നൂറുകണക്കിന് വിശ്വാസികളോട് ജനീഷ് കുമാർ വോട്ടഭ്യർഥിച്ചു. ആർ ബി രാജീവ് കുമാർ, എസ് രാജേഷ്, ഉമേഷ് കൂടൽ, മനോജ് കലഞ്ഞൂർ, ഉമേഷ് കലഞ്ഞൂർ, രാജൻ പുന്നമൂട് എന്നിവരും സ്ഥാനാർഥിയ്ക്കൊപ്പമുണ്ടായിരുന്നു.










0 comments