ad
Deshabhimani

സ്നേഹാദരങ്ങളേറ്റുവാങ്ങി

Photo

എൽഡിഎഫ്‌ അടൂർ മ്ണഡലം സ്ഥാനാർഥി പ്രിജി കണ്ണൻ പെരിങ്ങനാട് മേഖലയിൽ വോട്ടഭ്യർഥിക്കുന്നു

വെബ് ഡെസ്ക്

Published on Mar 18, 2026, 12:05 AM | 1 min read

അടൂർ

വോട്ടർമാരെ നേരിൽ കണ്ട് സ്നേഹാദരങ്ങളേറ്റുവാങ്ങി അടൂരിലെ എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. ചൊവ്വാഴ്ച പെരുങ്ങനാട്, പഴകുളം മേഖലകളിലായിരുന്നു പര്യടനം. തൊഴിലുറപ്പ് സൈറ്റുകളിലും വീടുകളിലും വഴിയോരങ്ങളിലും എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ സ്ഥാനാർഥിക്ക്‌ വിജയാശംസകൾ നേർന്നു. ചൊവ്വാഴ്‌ച്ച ഏനാത്ത്‌ നിന്നാരംഭിച്ച റോഡ്‌ ഷോയിലും വൻ ജനപങ്കാളിത്തമാണ്‌ ഉണ്ടായത്‌. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാനവ്യക്‌തികളെയും നേരിൽ കണ്ട്‌ വോട്ടഭ്യർഥിക്കുകയാണ്‌ പ്രിജി കണ്ണൻ. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച എൽഡിഎഫ്‌ വ്യക്‌തമായ മേൽക്കൈയാണ്‌ തെരഞ്ഞെടുപ്പിൽ നേടിയിരിക്കുന്നത്‌. വിമത ശല്യം നേരിടുന്ന യുഡിഎഫ്‌ ക്യാമ്പ്‌ സ്ഥാനാർഥി നിർണയത്തിൽ തട്ടി ഉഴലുകയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home