തീരുന്നില്ല, ഇൗ തേരോട്ടം

ടി എ റെജികുമാർ
Published on Mar 11, 2026, 12:05 AM | 1 min read
തിരുവല്ല
കഴിഞ്ഞ രണ്ടര പതിറ്റാണ്ട്, പ്രത്യേകിച്ച് പോയ പത്തുവർഷം തിരുവല്ല സമാനതകളില്ലാത്ത നേട്ടങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. 18 പാലം, ചെറുതും വലുതുമായ റോഡുകൾ, ആശുപത്രി– സ്‌കൂൾ കെട്ടിടങ്ങൾ, വ്യവസായ പാർക്ക്, കെഎസ്ആർടിസി കെട്ടിടസമുച്ചയം തുടങ്ങി ഒട്ടനവധി വികസനപ്രവർത്തനങ്ങൾ എൽഡിഎഫ് ജനപ്രതിനിധി മാത്യു ടി തോമസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കാഴ്‌ചവയ്‌ക്കാനായി. ഇതിനിടെ അദ്ദേഹം രണ്ടുവട്ടം മന്ത്രിയായപ്പോഴും തിരുവല്ലയ്‌ക്ക് മാറ്റത്തിന്റെ വസന്തകാലമാണ് സമ്മാനിച്ചത്. തീരാശാപമായിരുന്ന ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിച്ചത് ബൈപ്പാസ് സാധ്യമാക്കിയാണ്. എൽഡിഎഫ് ചിറകിലേറി വീണ്ടും വികസനക്കുതിപ്പിനൊരുങ്ങുകയാണ് അപ്പർ കുട്ടനാടിന്റെ ഭാഗംകൂടിയായ ഇൗ നാട്.
കടപ്ര, നിരണം, നെടുന്പ്രം, പെരിങ്ങര, കുറ്റൂർ, കവിയൂർ, പുറമറ്റം, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് എന്നീ പഞ്ചായത്തുകളും തിരുവല്ല നഗരസഭയും അടങ്ങുന്നതാണ് തിരുവല്ല അസംബ്ലി മണ്ഡലം.
ചാത്തങ്കരി പാലം, കോട്ടാലിൽ പാലം, തേവേരിപാലം, വാളകത്തിൽ പാലം, തിരുവല്ല അഗ്‌നിരക്ഷാസേന ഓഫീസ്, ശുദ്ധജല വിപുലീകരണ പദ്ധതി, തിരുവല്ല ഇലക്‌ട്രിക്കൽ ഡിവിഷൻ, പഞ്ചായത്തുകളിൽ കൃഷിഭവനുകൾ, ഡയറ്റ്, നെടുന്പ്രത്തും ഓതറയിലും ഹോമിയോ ആശുപത്രികൾ എന്നിവയെല്ലാം സാധ്യമാക്കിയത് എൽഡിഎഫ് ഭരണത്തിലാണ്.
തിരുവല്ല സീറ്റിനെ ചൊല്ലി യുഡിഎഫിൽ കലഹം തുടങ്ങിയിട്ട് നാളുകളായി. തുടർച്ചയായ തോൽവിയുടെ പശ്‌ചാത്തലത്തിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കൈയിൽനിന്നും സീറ്റു പിടിച്ചുവാങ്ങണമെന്ന നിലപാടിലാണ് കോൺഗ്രസിലെ പ്രബല വിഭാഗം. സീറ്റൊഴിഞ്ഞു കിട്ടാൻ പാർടിയിലെ എതിർവിഭാഗം കൈവശംവച്ചിരിക്കുന്ന സീറ്റുമായി വച്ചുമാറാമെന്ന് വാഗ്‌ദാനവുമായി ‘ഒരുവെടിക്ക് രണ്ടുപക്ഷി’ ഗെയിമും ഇവർ തുടങ്ങിയിട്ടുണ്ട്. പ്രധാനകേന്ദ്രങ്ങളിൽ ഫ്ലക്‌സുവച്ചിറങ്ങിയിട്ടുള്ള ബിജെപിയുടെ സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ എൻഡിഎ മുന്നണിയെ തന്നെ അപ്രസക്തമാക്കി.
ആകെ വോട്ടർമാർ– 1,97,164
സ്‌ത്രീകള്‍– 1,02,565
പുരുഷന്‍മാര്‍ – 94,599
ട്രാന്‍സ്ജെന്‍ഡര്‍– 0
2021
ആകെ വോട്ട്– 2,12,288
പോൾ ചെയ്തത്–1,38,936
ശതമാനം–65.88
മാത്യു ടി തോമസ് (എൽഡിഎഫ്)–62178
കുഞ്ഞുകോശി പോൾ (യുഡിഎഫ്)–50757
2016
മാത്യു ടി തോമസ് (എൽഡിഎഫ്)–59660
ജോസഫ് എം പുതുശേരി (യുഡിഎഫ്)– 51398










0 comments