ad
Deshabhimani

നാടിനൊപ്പം തുടരും...

Photo
വെബ് ഡെസ്ക്

Published on Mar 25, 2026, 12:07 AM | 1 min read

റാന്നി

നാടിനൊപ്പം എന്നും തുടരുമെന്ന ഉറപ്പോടെ എൽഡിഎഫ് റാന്നി മണ്ഡലം സ്ഥാനാർഥി പ്രമോദ് നാരായൺ പര്യടനം തുടരുന്നു. എവിടെ പോയാലും സൗഹൃദങ്ങളിൽ കൂടുതലും കുട്ടികളുമായാണ്. തിങ്കളാഴ്ച തന്നെ ക്ഷേത്രദർശനം കഴിഞ്ഞ് പര്യടനം ആരംഭിച്ചു. പ്രധാനപ്പെട്ട വ്യക്തികളെയും ഇതിനിടെ കാണുന്നുണ്ടായിരുന്നു.

ഇടപ്പാവൂർ ക്ഷേത്രത്തിൽ അൻപൊലിയിൽ പങ്കെടുത്തശേഷം മുക്കുഴി ക്ഷേത്രത്തിലും ഉച്ചയ്ക്ക് ഇടമുറി ക്ഷേത്രത്തിലും പോയി. ഇതിനിടെ കൊറ്റൻകുടി അസംബ്ലി ഓഫ് ചർച്ചിലെ വിശ്വാസികൾ നൽകിയ സ്വീകരണവും ഏറ്റുവാങ്ങി. കുടുംബാംഗമായും കൂടപ്പിറപ്പായും കണ്ട് വോട്ട് ചെയ്യണമെന്നും സുഖദുഃഖങ്ങളിൽ നിങ്ങളോടൊപ്പം എന്നും കാണുമെന്നും സ്ഥാനാർഥി ഉറപ്പുനൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home