പിന്തുണ ഉറപ്പാക്കി പ്രിജി കണ്ണൻ

പന്തളം ടൗണിലെ കടകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ വോട്ട് തേടുന്നു
പന്തളം
പന്തളം ടൗണിൽ വോട്ടർമാരെ നേരിൽ കണ്ടും വോട്ട് അഭ്യർഥിച്ചും പിന്തുണ ഉറപ്പാക്കി എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. എൽഡിഎഫ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ നേതൃത്വം നൽകുമെന്ന് പ്രിജി കണ്ണൻ വോട്ടർമാരോട് പറഞ്ഞു. പന്തളം ടൗണിലെ കടകമ്പോളങ്ങളിലും വ്യാപാരികളെയും നേരിൽ കണ്ടു പ്രിജി വോട്ട് അഭ്യർഥിച്ചു. ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർഥി, വ്യാപാരികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ശ്രദ്ധാപൂർവ്വം കേട്ടു. വ്യാപാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വികസനം വേഗത്തിലാക്കുന്നതിനും വേണ്ട നടപടികൾ തുടരുമെന്നും സ്ഥാനാർഥി ഉറപ്പുനൽകി. സ്ഥാനാർഥിക്ക് വ്യാപാരികളും നാട്ടുകാരും മികച്ച സ്വീകരണമാണ് ഒരുക്കിയത്. എൽഡിഎഫ് നേതാക്കളായ ജി ബൈജു, ജ്യോതികുമാർ, കെ മണിക്കുട്ടൻ, ലസിത നായർ, അഡ്വ.സതീഷ് കുമാർ, കെ എൻ പ്രസന്നകുമാർ, എ ഫിറോസ്, ഇബ്രാഹിം, വിദ്യ, പ്രദീപ് കുരമ്പാല, ഹക്കീം ഷാ, ശ്രീരാജ്, ഇ ഫസൽ, എസ് സുദർശനൻ, പ്രദീപ് തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു










0 comments