പ്രചാരണം ഊർജിതമാക്കി എൽഡിഎഫ്
തിരുവല്ലയിൽ മാത്യു ടി തോമസിന്റെ റോഡ് ഷോ ഇന്ന്

തിരുവല്ൽല മണ്എഡലം ഫ് സ്ഥാനാർഥി മാത്യു ടി തോമസിനെ മണ്ഡലം കൺവീനർ അഡ്വ. ആർ സനൽകുമാർ ഹാരാർപ്പണം നടത്തി സ്വീകരിക്കുന്നു
തിരുവല്ല
തിരുവല്ല മണ്ഡലം എൽഡിഎഫ്സ്ഥാനാർഥി മാത്യു ടി തോമസിന്റെ വിജയത്തിനായി തിരുവല്ലയിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമായി. ചൊവ്വാഴ്ച രാവിലെ ചേർന്ന എൽഡിഎഫ് മണ്ഡലം കമ്മിറ്റി യോഗം പ്രവർത്തനങ്ങൾ തീരുമാനിച്ചു. മണ്ഡലം കൺവീനർ അഡ്വ. ആർ സനൽകുമാർ ഹാരാർപ്പണം നടത്തി മാത്യു ടി തോമസിനെ സ്വീകരിച്ചു. ബുധൻ വൈകിട്ട് 4ന് തിരുവല്ല മാർക്കറ്റ് ജങ്‌ഷന് സമീപത്തു നിന്നും മാത്യു ടി യെ സ്വീകരിച്ചു കൊണ്ടുള്ള റോഡ് ഷോ ആരംഭിക്കും. 21ന് വൈകിട്ട് 4ന് തിരുവല്ല മുൻസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ തിരുവല്ല അസംബ്ലി മണ്ഡലം കൺവൻഷൻ ചേരും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
പ്രചാരണത്തോടനുബന്ധിച്ച് മിക്കയിടങ്ങളിലും ചുവരെഴുത്തുകൾ പൂർത്തിയായി. മേഖലാ പ്രവർത്തക യോഗങ്ങളും ബൂത്ത് കൺവൻഷനുകളും കുടുംബയോഗങ്ങളും ഭവന സന്ദർശനങ്ങളുമായി എൽ ഡി എഫ് പ്രവർത്തനങ്ങൾ സജീവമാക്കാൻ മണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.
സിപിഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം കെ പി ഉദയഭാനു, എൽ ഡി എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ്, ജില്ലാ കമ്മറ്റി അംഗം സി എൻ രാജേഷ്, തിരുവല്ല ഏരിയാ സെക്രട്ടറി ബിനിൽകുമാർ, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറയ്ക്കൽ, ജില്ലാ പ്രസിഡന്റ് സജി അലക്സ്, നിയോജക മണ്ഡലം പ്രസിഡന്റ് സാംകുളപ്പള്ളിൽ, മണ്ഡലം പ്രസിഡന്റ് പോൾ മാത്യു, റെയ്ന ജോൺസ്‌ബർഗ്, മുഹമ്മദ് സലിം, ജേക്കബ് എം ഏബ്രഹാം, ബെന്നി പാറയിൽ, രാജൻ എം ഈപ്പൻ, ബേബി തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.









0 comments