ad
Deshabhimani

ചിറ്റൂർ കടവ്- അട്ടച്ചാക്കൽ പാലം നിർമാണ ഉദ്‌ഘാടനം നാളെ

വികസന കുതിപ്പിൽ കോന്നി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 06, 2026, 12:05 AM | 1 min read

കോന്നി

കോന്നി നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തീകരിച്ച വിവധ പദ്ധതികളുടെ ഉദ്‌ഘാടനവും, വിവിധ പദ്ധതികളുടെ നിർമാണോദ്‌ഘാടനവും ശനിയാഴ്‌ച്ച നടക്കും. 13 കോടി രൂപ ചെലവിൽ അച്ചൻകോവിലാറിനു കുറുകെ നിർമിക്കുന്ന ചിറ്റൂർ കടവ്- അട്ടച്ചാക്കൽ പാലത്തിന്റെ നിർമാണം വൈകിട്ട് 5ന് കോന്നി കെഎസ്ആർടിസി മൈതാനിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 257 കോടി രൂപ ചിലവിൽ നിർമാണം പൂർത്തീകരിച്ച പുനലൂർ-–മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കോന്നി റീച്ചിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും , 10 കോടി ചിലവിൽ നിർമാണം പൂർത്തീകരിച്ച കോന്നി താലൂക്ക് ആശുപത്രി മന്ത്രി വീണാ ജോർജും ഉദ്‌ഘാടനം ചെയ്യും.

40 കോടി രൂപ ചെലവിൽ മൂന്ന് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതിന് കോന്നി ഇളയാംകുന്നിൽ നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാന്റിന്റെ നിർമാണം മന്ത്രി റോഷി അഗസ്റ്റിനും, കോന്നി ആനക്കൂട്ടിൽ നിർമാണം പൂർത്തീകരിച്ച ഹണി പ്രോസസിങ് യൂണിറ്റിന്റെയും, പ്രൊവിഷൻ സ്റ്റോർ (ഫോറസ്റ്റ് കാന്റീൻ) എന്നിവ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കോന്നി ഇക്കോ ടൂറിസം സെന്ററിൽ നവീകരിച്ച ചിൽഡ്രൻസ് പാർക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, 23 ലക്ഷം രൂപ ചെലവിൽ കോന്നി ഗവ. എൽപി സ്കൂൾ ട്രാൻസ്ഫോർമറിന് കീഴിലുള്ള കോന്നി ടൗണിലെ 2.5 കിലോമീറ്റർ ദൂരത്തിൽ ഇലക്ട്രിക് ലൈനുകൾ കേബിളുകൾ ആക്കി മാറ്റുന്നതിന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മുതൽ പ്രശസ്ത ഗായകർ ജാസി ഗിഫ്റ്റും, അഞ്‌ജു ജോസഫും നയിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടാകുമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.

Highlights: പുനലൂർ-–മൂവാറ്റുപുഴ സംസ്ഥാന പാത കോന്നി റീച്ച്‌, കോന്നി ആനക്കൂട്ടിൽ ഹണി പ്രോസസിങ് യൂണിറ്റ്‌, ചിൽഡ്രൻസ്‌ പാർക്ക്‌ എന്നിവയുടെ ഉദ്‌ഘാടനവും നടക്കും




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home