ദേശാഭിമാനി വരിക്കാരായി

ഏഴംകുളം
പുതുമല കാർഷിക വികസന കർഷക സാമൂഹ്യക്ഷേമ സഹകരണസംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വരിസംഖ്യ ഡയറക്‌ടർ ബോർഡംഗം കെ പി ഉദയഭാനു സംഘം പ്രസിഡന്റ് ബാബു ജോണിൽനിന്ന് ഏറ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ പി ഇ ചെറിയാൻ, റോസമ്മ ജോൺ, ഷീജ ശങ്കർ, അനിൽ കുമാർ, ഡി ഡാനിയൽ, ബിജു ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
ചിത്രം: പുതുമല കാർഷിക വികസന കർഷക സാമൂഹ്യക്ഷേമ സഹകരണസംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ദേശാഭിമാനി വാർഷിക വരിസംഖ്യ ഡയറക്‌ടർ ബോർഡംഗം കെ പി ഉദയഭാനു ഏറ്റുവാങ്ങുന്നു










0 comments