ad
Deshabhimani

കെ കെ കൊച്ചിന്റെ രചനകൾ മാറ്റമുണ്ടാക്കും: പി കെ ബിജു

Photo
വെബ് ഡെസ്ക്

Published on Mar 15, 2026, 12:05 AM | 1 min read

​കടുത്തുരുത്തി

കെ കെ കൊച്ചിന്റെ സാഹിത്യ രചനകൾക്ക് വർത്തമാന കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു പറഞ്ഞു. കെ കെ കൊച്ചിന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്‌ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെയും ജീവിതത്തെയും ഒരുമിച്ച് ചേർത്തുള്ള രചനകളാണ് കെ കെ കൊച്ച്‌ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം ബി മനോജ് അധ്യക്ഷനായി. കെ സേതുരാമൻ, ഡോ. ഒ കെ സന്തോഷ്, ജി ഉഷാകുമാരി, ഡോ. വിനീതാ വിജയൻ, ഡോ. പി കെ പോക്കർ, എൻ ബി സ്മിത, ഡോ. ടി എസ് ശ്യാംകുമാർ, ജെ എം ജയചന്ദ്രൻ, ഡോ. എ കെ വാസു എന്നിവർ സംസാരിച്ചു. കെ കെ കൊച്ചു രചിച്ച തെരഞ്ഞെടുത്ത ലേഖനങ്ങൾ, ആപത്കരമായി കർമ്മംചെയ്ത ഒരാൾ എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശിപ്പിച്ചു.

അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാനംചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. സനീഷ് കുമാർ, കെ കെ സുരേഷ്, ബിഷപ്പ് മാർ കുറിലോസ് തിരുമേനി, റൊയ് ജോർജ്, ഡോ. സുരേഷ് കുമാർ, സി ദാവൂദ്, സുദേഷ് എം രഘു, കെ കെ പ്രീത, എം ഗീതാനന്ദൻ, കെ അബുജാക്ഷൻ, കെ വത്സകുമാരി, ജോൺ ജോസഫ്, സണ്ണി എം കപികാട്, പി ജെ തോമസ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home