ad
Deshabhimani

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അധിക്ഷേപത്തിൽ പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 14, 2026, 12:05 AM | 1 min read


പത്തനംതിട്ട

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ അടൂർ സ്വദേശി ബിനു എസ് നായർക്കെതിരെ പരാതി. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയത്.

​ഫെയ്‌സ്‌ബുക്കിൽ "ബിനു എസ് നായർ' എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ്‌ അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമർശങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. ഇയാളുടെ പോസ്റ്റുകൾ വ്യക്തിയുടെ അഭിമാനത്തെ ഗുരുതരമായി ബാധിക്കുന്നതും സാമൂഹത്തിന്‌ അംഗീകരിക്കാവുന്നതിനും അപ്പുറമാണെന്ന്‌ പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുകയും, കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിലുണ്ട്‌. പ്രസ്തുത അസഭ്യ ഉള്ളടക്കം സമൂഹ മാധ്യമത്തിൽ നിന്ന്‌ ഉടൻ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home