ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

നാടാകെ പതാകദിനമാചരിച്ചു

Photo

തിരുവല്ലയിൽ ചേരുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പതാകദിനാചരണത്തിന്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ് പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 02, 2026, 12:05 AM | 1 min read

തിരുവല്ല

സെപ്തംബർ 18, 19, 20 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സന്ദേശമറിയിച്ച്‌ ജില്ലയൊട്ടാകെ തൊഴിലാളികൾ ചൊവ്വാഴ്ച പതാകദിനമാചരിച്ചു. തൊഴിലിടങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും വിവിധ ഏരിയകളിലും ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ എസ് ഹരിദാസ് പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി ഡി ബൈജു, ടി പി രാജേന്ദ്രൻ, പി രവീന്ദ്രൻ, ഏരിയ നേതാക്കളായ കെ വൈ ബേബി, റോയി നാരകത്തിനാൽ, റെജി, ജെ വിഷ്ണു എന്നിവർ സംസാരിച്ചു. സിഐടിയു തിരുവല്ല ഏരിയ സെന്ററിൽ പ്രസിഡന്റ്‌ ബിനിൽകുമാർ പതാക ഉയർത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home